‘പയ്യോളിയിൽ മിനി ഹാർബർ സ്ഥാപിക്കുക ‘ ; എസ് ടി യു മത്സ്യബന്ധന തൊഴിലാളി യൂണിയൻ

news image
Jan 8, 2024, 9:51 am GMT+0000 payyolionline.in

പയ്യോളി :  തീരദേശ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളുടെ വിപുലമായ കൺവെൻഷൻ ആവിക്കൽ 22-ാം ഡിവിഷൻ മുസ്ലിം ലീഗ് ഓഫീസിൽ മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവെൻഷൻ മത്സ്യ ബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ചാൻ അലി സാഹിബ് ഉദ്ഘാടനം ചെയ്തു.

 


ജില്ലാ വൈസ് പ്രസിഡണ്ട് ഹസ്സൻ കോയ ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ വെച്ച് മത്സ്യ ബന്ധന തൊഴിലാളി യൂണിയൻ  പയ്യോളി മേഖലാ കമ്മിറ്റിക്ക് രൂപം നൽകി. പി.കെ.അബൂബക്കർ – പ്രസിഡണ്ട്,
ഇയ്യോത്തിൽ ഹമീദ് ,പി.കെ.ജാഫർ – വൈസ് പ്രസിഡണ്ട്മാർ ,പി.സി.മമ്മത് – ജനറൽ സെക്രട്ടറി , കെ.ടി.പി.ഹാരിസ് , എസ്.കെ.നിസാർ – സെക്രട്ടറിമാർ യു.പി.ഫിറോസ് -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

നൂറു കണക്കിന്‌ മത്സ്യതൊഴിലാളികൾ അധിവസിക്കുകയും മത്സ്യ വ്യാപാരം നടക്കുകയും ചെയ്യുന്ന പയ്യോളി കടപ്പുറത്ത് മിനി ഹാർബർ നിർമ്മിക്കുക, മത്സ്യ ബന്ധന യാനങ്ങളുടെ പ്രവർത്തന കാലാവധി ഇരുപത് വർഷമായി ഉയർത്തുക , സി.ആർ .സെഡ് പരിധിയിൽ വീടുകൾ നിർമ്മിക്കാൻ അനുവദിക്കുക എന്നീ പ്രമേയങ്ങൾ കൺവെൻഷൻ അംഗീകരിച്ചു.

പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു കൊണ്ട് കെ.പി.സി ഷുക്കൂർ , എം .പി .ഹുസ്സയിൻ ,ടി.പി.കരീം,പി.കെ.ജാഫർ ,പി.കെ.അബുബക്കർ , ഇ വി.സാജിദ് , മുനീർ സി.എം , നൗഷാദ് ടി.പി. എന്നിവർ പ്രസംഗിച്ചു.മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതവും ട്രഷറർ യു.പി.ഫിറോസ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe