പയ്യോളി : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെപിപിഎച്ച്എ)
മുഖപത്രമായ ഹെഡ്മാസ്റ്റർ മാസികയുടെ മാനേജരായി ദീർഘകാലം പ്രവർത്തിച്ച സി.എച്ച്.രാമചന്ദ്രന് യാത്രയയപ്പ് നൽകി.

ഹെഡ്മാസ്റ്റർ മാസിക മാനേജർ സി.എച്ച്.രാമചന്ദ്രന് നൽകിയ യാത്രയയപ്പ് കെപിപിഎച്ച്എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
അയനിക്കാട് പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന യാത്രയയപ്പ് യോഗം കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രിൻ്റർ ആൻ്റ് പബ്ലിഷർ എം.ഐ. അജികുമാർ, കെ.പി.പി.എച്ച്.എ.സംസ്ഥാന ട്രഷറർ സി.എഫ്.റോബിൻ, സംസ്ഥാന അസി. സെക്രട്ടറി കെ.കെ.മനോജൻ , സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അജി സ്കറിയ, എം.സെയ്തലവി,
ഹെഡ്മാസ്റ്റർ മാസിക ന്യൂസ് എഡിറ്റർ കെ.പി. വേണുഗോപാലൻ, എൻ.സി. അബ്ദുള്ളക്കുട്ടി,
ബിജു മാത്യു, കെ.കെ. ജിജി തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്. രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.