പയ്യോളിയിൽ പുസ്തക ചർച്ചയും നാടക പ്രവർത്തകർക്കുള്ള അനുമോദനവും

news image
Apr 13, 2025, 4:20 pm GMT+0000 payyolionline.in

പയ്യോളി :ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാസമിതിയും മൂരാട് പി കെ കുഞ്ഞുണ്ണി നായർ സ്മാരക വായനശാല കമ്മിറ്റിയും സംയുക്താഭിമുഖ്യത്തിൽ പുസ്തക ചർച്ചയും നാടക പ്രവർത്തകർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു.

ചന്ദ്രശേഖരൻ തിക്കോടിയുടെ ‘മൂന്നു ജയിലുകൾ’ എന്ന പുസ്തകം എൻ വി ബിജു മാസ്റ്റർ പരിചയപ്പെടുത്തി. കെ വി രാജൻ, അഷ്‌റഫ്‌ അയനിക്കാട്, റഷീദ് പാലേരി,രാമചന്ദ്രൻ വിളയാട്ടൂർ, യജുൽ കൊമ്മണത്ത്, സിസി ചന്ദ്രൻ സംസാരിച്ചു.

ഗ്രന്ഥകർത്താവ് ചന്ദ്രശേഖരൻ അഭിപ്രായങ്ങൾക്കും ചർച്ചക്കും മറുപടി പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ നാടകോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് “തിരിച്ചറിയാത്തവർ “എന്ന നാടകം അവതരിപ്പിച്ച കുഞ്ഞുണ്ണി നായർ സ്മാരക വായനശാല പ്രസിഡന്റ്‌ ജയൻ മൂരാടിന്റെ നേതൃത്വത്തിലുള്ള നാടക പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി ഉദയൻ മാസ്റ്ററും മൊമെന്റോ വിതരണം ചന്ദ്രശേഖരൻ തിക്കോടിയും നിർവ്വഹിച്ചു. മേഖലാ സമിതി കൺവീനർ കെ ജയകൃഷ്ണൻ സ്വാഗതവും വി കെ സലീം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe