പയ്യോളി : ദേശീയപാത സർവീസ് റോഡിന് സമീപം നിർത്തിയിട്ട സ്കൂട്ടറിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ചു. ഇന്നലെ ദിവസം വൈകീട്ട് നാലോടെ ഇരിങ്ങൽ ബസ് സ്റ്റോപ്പിന് സമീപം വടകര ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം നടന്നത്.
അയനിക്കാട് സ്വദേശിയായ യുവാവ് റോഡരികിൽ സ്കൂട്ടർ നിർത്തി സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ സമയം നിമിഷങ്ങൾക്കുള്ളിലാണ് കാർ നിയന്ത്രണം വിട്ട് സ്കൂട്ടർ ഇടിച്ചു തകർത്തത്. തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് തീർത്ഥാടനത്തിന് പുറപ്പെട്ട ആറോളം പേരാണ് കാറിലുണ്ടായിരുന്നത്.
സംഭവത്തിൽ ആർക്കും പരിക്കില്ല . പയ്യോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.