പയ്യോളിയിൽ നഗരസഭ ഭരണ സമിതി അംഗങ്ങൾ ഫലവൃക്ഷത്തൈകൾ നട്ടു

news image
Oct 28, 2025, 6:57 am GMT+0000 payyolionline.in

പയ്യോളി: കാലാവധി അവസാനിക്കുന്ന നഗരസഭ ഭരണ സമിതി അംഗങ്ങൾ ഫല വൃക്ഷത്തൈകൾ നട്ടു. ഒരോ ഭരണ സമിതി അംഗങ്ങളുടെയും പേരിൽ നഗരസഭയുടെ MRF കേന്ദ്രത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വൃക്ഷത്തൈകൾ നട്ടത്. കൗൺസിലർമാരുടെ പേരുകൾ രേഖപ്പെടുത്തി ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

കൗൺസിലർ മാരുടെ കാലാവധി കഴിഞ്ഞാലും ഈ ഫലവൃക്ഷ ഉദ്യാനം ഓർമ്മത്തുരുത്തായി നിലനിൽക്കാണ് തൈകൾ വെച്ചു പിടിപ്പിക്കുന്നത്. ഹരിതകർമ്മസേനാംഗ ങ്ങൾ ഓർമ്മത്തുരുത്ത് പരിപാലിക്കും. 39 തൈകളാണ് ഇവിടെ നട്ടത്. മാവ്, , പേരക്ക, സപ്പോട്ട , മാംഗോ സ്റ്റൈൻ, പിലാവ്, തുടങ്ങി 20 ഓളം ഇനം തൈകളാണ് നട്ടത്. തദ്ദേശ സ്വയംഭരണവകുപ്പ് കോഴിക്കോട് ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.ടി പ്രസാദ് ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

 

തുടർന്ന് നഗരസഭ ചെയർമാനും സ്ഥിരം സമിതി അംഗങ്ങളും കൗൺസിലർമാരും തൈകൾ വെച്ചു. നഗരസഭ സെക്രട്ടറി എം.വിജിലയും ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാറും ഓർമ്മത്തുരുത്തിൽ തൈകൾ വെച്ചു.
നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.ടി പ്രസാദ് ഉദ്ഘാടനം ചെയ്തു.

 

വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, മഹിജ എളോടി, ഷെജ്മിന അസ്സയിനാർ,റിയാസ് പി.എം, മുൻ ചെയർമാൻ വടക്കയിൽ ഷഫീഖ് കൗൺസിലർമാരായ ടി.ചന്തുമാസ്റ്റർ, റസിയ ഫൈസൽ, നിഷ ഗിരീഷ് എന്നിവർ സംസാരിച്ചു
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹരിദാസൻ സ്വാഗതവും നഗരസഭാ സെക്രട്ടറി എം.വിജില നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe