പയ്യോളിയിൽ തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു

news image
Jul 17, 2025, 4:31 pm GMT+0000 payyolionline.in

പയ്യോളി: നഗരസഭ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം- ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. പത്താംതരം തുല്യത പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച എം.കെ സുജില,  ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ടി.സി മുംതാസ്  എന്നിവരെ നഗരസഭ അനുമോദിച്ചു. ചെയർമാൻ വി കെ അബ്ദുറഹ്മാൻ  ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾക്കിടയിലും പ്രായമോ ആരോഗ്യമോ നോക്കാതെ തുല്യതാ പരീക്ഷ എഴുതാൻ തയ്യാറായ എല്ലാ പഠിതാക്കളെയും ചെയർമാൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.

കൂടാതെ വായനാദിനത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സി ബബിത,  രണ്ടാം സ്ഥാനം നേടിയ സി.ടി നസീഖ, മൂന്നാം സ്ഥാനം നേടിയ രാജീവൻ എന്നിവർക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം റിയാസ് അധ്യക്ഷത വഹിച്ചു. സാക്ഷരതാ സമിതി കൺവീനർ നോഡൽ പ്രേരക് ഷൈജ കെ കെ സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ കൗൺസിലർമാരായ കാര്യാട് ഗോപാലൻ, അൻവർ കായിരി കണ്ടി, ഷൈമ മണന്തല, ആതിര എൻ പി, അനിത കെ, സാക്ഷരത സമിതി അംഗങ്ങളായ പി എം അഷറഫ്, സബീഷ് കുന്നങ്ങോത്ത്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രേരക് സി മിനി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe