പയ്യോളി : രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകർത്തുകൊണ്ട് ഇന്ത്യൻ ജനതയ്ക്ക് മുറിവുണ്ടാക്കിയ സംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് മസ്ജിദ് നിർമ്മിച്ചുകൊണ്ട് കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിസംബർ 6 ന് പയ്യോളിയിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിക്കുമെന്നു ജില്ല കമ്മിറ്റി അംഗം ഷറഫുദ്ദീൻ വടകര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 6 ന് വൈകിട്ട് 4:00 മണിക്ക് പയ്യോളി യിൽ വച്ച് നടക്കുന്ന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു സംസ്ഥാന സെക്രട്ടറി പി ജമീല ജില്ലാ വൈസ് പ്രസിഡൻറ് വാഹിദ് ചെറുവറ്റ ജില്ലാ ജനറൽ സെക്രട്ടറി നാസർ എ പി ജില്ലാ സെക്രട്ടറി കെ പി ഗോപി എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വടകര ജില്ല കമ്മിറ്റി അംഗം ഷറഫുദ്ധീൻ , മണ്ഡലം പ്രസിഡണ്ട് സകരിയ എം കെ, മണ്ഡലം വൈസ് പ്രസിഡന്റ് കബീർ കോട്ടക്കൽ , പയ്യോളി മുനിസിപ്പൽ പ്രസിഡണ്ട് നൂറുദ്ധീൻ പയ്യോളി
എന്നിവർ പങ്കെടുത്തു.