പയ്യോളി: ജെ സി ഐ പയ്യോളിയും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി നടത്തിയ രാസ ലഹരി വിരുദ്ധ സൈക്കിൾ റാലി കൗൺസിലർ ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ജെ സി ഐ പയ്യോളി പ്രസിഡന്റ് സവാദ് അബ്ദുൽ അസീസ് അധ്യക്ഷനായി . എസ് എച്ച് ഒ സജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. പയ്യോളി ജെ സി ഐ മെമ്പർമാരായ നിഷാന്ത്, കെ എം ഷമീർ, എം പി ജിതേഷ്, ഫസീല നസീർ എന്നിവർ സംസാരിച്ചു. പള്ളിക്കര സൈക്കിൾ കൂട്ടത്തിന്റെ മെമ്പർമാരായ അനി തായനാടത്ത്, പ്രതീഷ് കെ, രാജീവൻ ഒ ദയോത്ത് , പ്രദീപ് കണിയാരക്കൽ, ബാലകൃഷ്ണൻ വട്ടക്കുനി, ഉണ്ണി കൈനോലി, പ്രകാശൻ വി ടി, സുമേഷ് പി, ഷാജി മടവന, ശ്രീനിവാസൻ, കൊടക്കാട് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ്ബ് പയ്യോളി, പട പയ്യോളി, നാട്ടുകൂട്ടം റസിഡൻസ്, ശ്രീശൻ സൂര്യ ഇവൻസ് കിഴൂർ, കേവീസ് തുറയൂർ സ്വീകരണം നൽകി..
സമാപന സമ്മേളനം കേരള ഗാന്ധി കെ കേളപ്പജിയുടെ തറവാട്ടിൽ ബാലഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗതം ജെ സി ഐ സെക്രട്ടറി എൻ കെ ടി നാസർ പറഞ്ഞു. ട്രഷറർ ഷിജു റാണി നന്ദി പറഞ്ഞു.