പയ്യോളിയിൽ ജെസിഐ യുടെ വൺ ലോക്കൽ ഓർഗണൈസേഷൻ വൺ സസ്റ്റയ്നബിൾ പ്രൊജക്റ്റ്‌ ഉദ്ഘാടനം

news image
May 18, 2025, 5:06 am GMT+0000 payyolionline.in

പയ്യോളി: ജെ സി ഐ പയ്യോളിയിൽ ഒ.എൽ.ഒ.എസ്.പി (വൺ ലോക്കൽ ഓർഗണൈസേഷൻ വൺ സസ്റ്റയ്നബിൾ പ്രൊജക്റ്റ്‌ ) പരിപാടി അഡീഷണൽ എസ് പി ടി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. പയ്യോളി പോലീസ് സ്റ്റേഷനലിൽ നടന്ന പരിപാടിയിൽ കെ എം ഷമീർ സ്വാഗതം പറഞ്ഞു. ജെ സി ഐ പയ്യോളി പ്രസിഡന്റ് സവാദ് അബ്ദുൽ അസ്സീസ് അധ്യക്ഷനായി. എസ്. എച്ച്. ഒ. എ കെ സജീഷ്, എസ്.ഐ പി റഫീഖ്, ജെ സി ഐ സോൺ വൈസ് പ്രസിഡന്റ് ഡോ. ജമീൽ സേട്ട്, ജെ സി ഐ സോൺ ഡയറക്ടർ ഗോകുൽ, സുമേഷ്, നിഷാന്ത്‌ ബാസുര എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ കെ ടി നാസർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe