പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു

news image
Jul 4, 2025, 2:50 pm GMT+0000 payyolionline.in

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി. പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻറ് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു .

അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വധിച്ചു. മഠത്തിൽ നാണു മാസ്റ്റർ, കെ ടി വിനോദൻ, പത്മശ്രീ പള്ളിവളപ്പിൽ, പുത്തുക്കാട്ട് രാമകൃഷ്ണൻ, മുജേഷ് ശാസ്ത്രി, പി എം മോളി, ഇ ടി പത്മനാഭൻ, പി.എം അഷറഫ്, കെ ടി അശ്വിൻ,  ഏഞ്ഞിലാടി അഹമ്മദ് എന്നിവർ സംസാരിച്ചു . വി.വി.എം ബിജിഷ  സ്വാഗതവും കെ അജിത നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe