പയ്യോളി: പയ്യോളി കൃഷിഭവൻ്റെ നേതൃത്വത്തിൽ കോക്കനട്ട് കൗൺസിൽ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസൻ , നഗരസഭാംഗങ്ങളായ കെ.കെ സ്മിതേഷ് , കാര്യാട്ട് ഗോപാലൻ , മനോജ് ചാത്തങ്ങാടി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഷിബിന നന്ദി പറഞ്ഞു.