പയ്യോളി: പയ്യോളി നഗരസഭ 33-ാം വാർഡ് ശ്രീകൃഷ്ണ കുടുംബശ്രീ കുട്ടികൾക്കും മറ്റും പോഷകാഹാരങ്ങൾ നിർമിക്കുന്നതിനായി ന്യൂട്രി സ്നാക്ക് ആരംഭിച്ചു. അയനിക്കാട് ഗ്രാമീണ കലാവേദിക്ക് സമീപം തുടങ്ങിയ സംരഭം യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ്. ചെയർമാൻ പി.പി. രമ്യ അധ്യക്ഷനായി. എം.ടി. സൗമിനി, പി.പി. റീജ, കെ. ഷിജി, പി.കെ. മിനി, കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ് ബാബു, കെ.സി. ബാബുരാജ്, എൻ.ടി. അബ്ദുറഹിമാൻ, പി.കെ. മനോജ്, എം.കെ. സുരേഷ്ബാബു, വി.പി. നാണു, കെ.ടി. കേളപ്പൻ, ഇരിങ്ങൽ അനിൽകുമാർ, എൻ.ടി. നിധീഷ്, വി.കെ. അതുൽ, വി.വി. അനിത, എം.ടി. വിനോദ്, ലൗജിത്ത്, ശിവനാന്ദമഠം ജ്യോതി, എം.ടി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.