പയ്യോളി: പയ്യോളിയിൽ ആർ ജെ ഡി പ്രമുഖ സോഷ്യലിസ്റ്റും, സഹകാരിയും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ സി കെ ഗോപാലൻ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ആർ ജെ ഡി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
ചെറിയാവി സുരേഷ് ബാബു അധ്യക്ഷം വഹിച്ച പരിപാടിയിൽ എം ടി നാണുമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പി ടി രാഘവൻ,പുനത്തിൽ ഗോപാലൻ മാസ്റ്റർ, കൊളാവിപാലം രാജൻ, പ്രജീഷ്കുമാർ പി, ഇന്ദിര മത്തത്ത്,എം വി കൃഷ്ണൻ, എം പി ജയദേവൻ എന്നിവർ സംസാരിച്ചു. കെ പി ഗിരീഷ്കുമാർ സ്വാഗതാവും പി പി മോഹൻദാസ് നന്ദിയും പറഞ്ഞു.