പയ്യോളി: ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി കോൺഗ്രസിലെ കെ.ടി സിന്ധു തിരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെ. യു.ഡി.എഫ് ഭരിക്കുന്ന പയ്യോളി നഗരസഭയിൽ ഇക്കഴിഞ്ഞ 7 നായിരുന്നു സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്.
ആരോഗ്യ സ്ഥിരം സമിതിയിലെ വനിതാ സംവരണത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുൻഗണനാ ക്രമത്തിൽ വോട്ടു ചെയ്യുന്നതിൽ തെറ്റു പറ്റിയതിനാൽ സമിതിയിലേക്കുള്ള ഒരെണ്ണം യു.ഡി.എഫിന് നഷ്ടമായിരുന്നു.

അംഗബലമനുസരിച്ച് നാല് പേർ ജയിക്കേണ്ടിടത്ത് മൂന്നായി.രണ്ടു പേർ ജയിക്കേണ്ട എൽ.ഡി.എഫിന് ഒരംഗത്തെ കൂടുതൽ ലഭിച്ചു.ഇതോടെ ആരോഗ്യ സമിതിയിൽ ഇരു മുന്നണിക്കും മൂന്ന് വീതം അംഗങ്ങളായി.തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.
പയ്യോളി നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷർ
പി.കുഞ്ഞാമു, മുസ്ലിം ലീഗ്(പൊതു മരാമത്ത്)
സി.പി ഫാത്തിമ, മുസ്ലിം ലീഗ്(വികസനം)
കെ.ടി സിന്ധു, കോൺഗ്രസ്(ആരോഗ്യം)
പി.ബാലകൃഷ്ണൻ, കോൺഗ്രസ്(ക്ഷേമം)
പി.എം.ഹൈറുന്നിസ, മുസ്ലിം ലീഗ്(വിദ്യാഭ്യാസം)
