പയ്യോളി : സ്നേഹ തീരം കുടുംബാഗങ്ങളായ വിവിധ ഇനങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ നേടിയ അഭിനയ സന്തോഷിനെയും യു എസ് എസ് സ്ക്കോളർ ഷിപ്പ് നേടിയ അരുണിമ ബിജുവിനെയുമാണ് സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ മെമെന്റോ നൽകി ആദരിച്ചത്.ചടങ്ങിൽ എം.സി. ബാലകൃഷ്ണൻ, നിസാർ പയലൻ, പി.എം റഷീദ് , വീരേന്ദ്രൻ തരേമ്മൽ, എം.സി ഗിരീശൻ , എം.സി. നാസർ, ഇ കെ കൃഷ്ണൻ, ഹനീഫ കെ.വി., ഇ കെ ബിജു , സന്തോഷ് എന്നിവർ സംബന്ധിച്ചു.