പയ്യോളിയില്‍ സപ്ലൈക്കോ സ്റ്റോറിന് മുമ്പിൽ യു ഡി എഫ് ധർണ്ണ നടത്തി

news image
Feb 21, 2024, 7:18 am GMT+0000 payyolionline.in

പയ്യോളി: സപ്ലൈക്കോ മുഖേന നൽകുന്ന നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചു കൊണ്ട് ക്രമതീതമായി വില വർധിപ്പിച്ചു. ജനജീവിതം ദുസ്സഹമാക്കിയ എൽ. ഡി. എഫ് സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പയ്യോളി സപ്ലൈക്കോ ലാഭം സ്റ്റോറിന് മുന്നിൽ യു ഡി എഫ് പയ്യോളി മുനിസിപ്പൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ ധർണ്ണ നടത്തി.

നിയോജക മണ്ഡലം ചെയർമാൻ മoത്തിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബഷീർ മേലടി അധ്യക്ഷത വഹിച്ചു. മoത്തിൽ നാണു മാസ്റ്റർ, മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ, കെ.ടി വിനോദൻ, പി. ബാലകൃഷ്ണൻ, ഏ.പി കുഞ്ഞബ്ദുള്ള, ഇ ടി പത്മനാഭൻ, അഷറഫ് കോട്ടക്കൽ, ഇ.കെ. ശീതൾരാജ്, മിസിരി കുഞ്ഞമ്മദ്, ഏ.വി സഖരിയ, അൻവർ കായിരികണ്ടി എന്നിവർ സംസാരിച്ചു. പുത്തുക്കാട്ട് രാമകൃഷ്ണൻ സ്വാഗതവും കെ.ടി സത്യൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe