പയ്യോളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ് ) പയ്യോളി യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുമാസക്കാലമായി നടന്നുവരുന്ന വ്യാപാരാ ഉത്സവ് ’25 ൻറെ സമ്മാനകൂപ്പൺ നറുക്കെടുപ്പും പുതിയ നഗരസഭ കൗൺസിലർമാർക്കുള്ള സ്വീകരണവും സംഘടിപ്പിക്കുന്നു.
പുതുവത്സര ദിനമായ നാളെവൈകീട്ട് 4:30 ന് പയ്യോളി ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ എൻ.സാഹിറ ഉദ്ഘാടനം ചെയ്യും. സമ്മാനക്കൂപ്പൺ ആദ്യ നറുക്കെടുപ്പ് വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി നിർവഹിക്കും. തുടർന്ന് വ്യാപാരികൾക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഇൻഷുറൻസ് പരിരക്ഷ ഫോമിന്റെ വിതരണ ഉദ്ഘാടനം കെ.വി.വി.ഇ.എസ്
ജില്ലാ സെക്രട്ടറി സുനിൽ കുമാർ നിർവ്വഹിക്കും.
ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ ഹാജി മുഖ്യ അതിഥി ആയിരിക്കും.ജില്ലാ വൈസ് പ്രസിഡണ്ട് കെടി വിനോദൻ , മണ്ഡലം പ്രസിഡണ്ട് എം ഫൈസൽ, എ.സി.സുനൈദ് , കെ.പി.റാണപ്രതാപ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ‘ ജാനു തമാശകൾ ‘ മറ്റു കലാ പരിപാടികൾ അരങ്ങേറും.
