പയ്യോളി: നഗരസഭ വാർഷിക പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. 15 വിദ്യാർത്ഥികൾക്കാണ് ലാപ്പ്ടോപ്പ് നൽകിയത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 16 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഫെബ്രുവരി മാസം ലാപ്പ്ടോപ്പ് വിതരണം ചെയ്തു.
ആകെ 31 വിദ്യാർത്ഥികൾക്കാണ് 2022 – 23 വർഷിക പദ്ധതി പ്രകാരം ലാപ്പ്ടോപ്പ് വിതരണം ചെയ്തത്. നഗരസഭയിൽ ആദ്യമായാണ് ഒരു വർഷം ഇത്രയധികം എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്യുന്നത്.
ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു.
വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി എം ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ, ഹെൽത്ത് സൂപ്പർവൈസർ ടി. ചന്ദ്രൻ , ഹെൽത്ത് ഇൻസ്പെക്ടർ എൻ ബിന്ദു മോൾ, എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാരായ അൻവർ കായിരിക്കണ്ടി, സി കെ ഷഹനാസ് , കെ കെ സ്മിതേഷ്, ഗിരിജ, എ.പി റസാഖ്, സിജിന മോഹനൻ, റസിയ ഫൈസൽ, മനോജ് കുമാർ ചാത്തങ്ങാടി , കെ അനിത, ഷൈമ ശ്രീജു, പി.പി രേഖ, എസ് സി പ്രമോട്ടർമാരായ ഹരിത , വിമൽ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.