പയ്യോളിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വികൃതമാക്കിയ സംഭവം : എം എസ് എഫ് പന്തം കൊളുത്തി പ്രകടനം നടത്തി

news image
Apr 8, 2025, 3:57 am GMT+0000 payyolionline.in

പയ്യോളി:  ബസ്റ്റാന്റിലെ ലയൺസ് ക്ലബ് ബസ്സ് വൈറ്റിംഗ് ഷെഡിലെ ചുമരിൽ പയ്യോളി നഗരസഭ ശുചിത്വ മിഷന്റെ ഭാഗമായി തയ്യാറാക്കിയ മഹാത്മാ ഗാന്ധി ചിത്രം കരി ഓയിൽ ഉപയോഗിച്ച് സാമൂഹ്യ ദ്രോഹികൾ വികൃതമാക്കിയ സംഭവത്തിൽ പ്രതീഷേധിച്ച്  എം എസ് എഫ് പയ്യോളി മുനിസിപ്പൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

ബസ്റ്റാന്റ് പരിസരത്ത് വെച്ചു ആരംഭിച്ച പ്രകടനം ബീച്ച് റോഡിൽ ഗാന്ധി സ്‌ക്വയറിൽ അവസാനിച്ചു. പ്രകടനത്തിന് ജില്ല യൂത്ത് ലീഗ് കമ്മിറ്റി അംഗം എസ് എം അബ്ദുൽ ബാസിത്ത്, എം എസ് എഫ് സംസ്ഥാന സമിതി അംഗം അഡ്വ കെ ഹസനുൽ ബന്ന, മണ്ഡലം എം എസ് എഫ് സെക്രട്ടറി ടി പി മുഹമ്മദ്‌ സജാദ് , മുനിസിപ്പൽ എം എസ് എഫ് ഭാരവാഹികളായ മുഹമ്മദ്‌ സിനാൻ, വി കെ ശാക്കിർ , ഇ സിഫാസിൽ , ടി റസീബ് , കെ കെ സഹാൽ , നബീൽ തുടങ്ങിയവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe