പയ്യോളി : ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എം രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. ആഗസ്ത് 13 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ബീച്ച് റോഡിലെ അക്ഷരമുറ്റം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്.പുതുക്കിയ പി എം നമ്പർ ( റൗണ്ട് സ്റ്റിക്കർ) കിട്ടാത്തതും, പയ്യോളിയിൽ ഹാൾടിംഗ് പെർമിറ്റ് നിലവിലുള്ളതുമായ എല്ലാ വണ്ടികളും ഒറിജിനൽ രേഖകൾ ഹാജരാക്കി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും യോഗത്തിൽ തീരുമാനിച്ചു.സെക്രട്ടറി റിനീഷ് സ്വാഗതവും പ്രസിഡണ്ട് യുകെപി റഷീദ് അധ്യക്ഷതയും വഹിച്ചു. യോഗത്തിൽ പ്രദീപ് തോലേരി, സായി രാജേന്ദ്രൻ, ലത്തീഫ് തുണ്ടിക്കണ്ടി എന്നിവർ സംസാരിച്ചു. കെ സി സതീശൻ നന്ദി പറഞ്ഞു.