പയ്യോളി: മീൻപെരിയ റോഡിൽ താമസിക്കുന്ന കാൻസർ രോഗം ബാധിച്ച ബൈത്തുന്നൂറിലെ എസ്.കെ സിദ്ദീഖിനായി ഭവന നിർമ്മാണ സഹായ കമ്മിറ്റി രൂപീകരിച്ചു. കണ്ണങ്കണ്ടി മദ്രസ്സയിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർ എ.പി റസാഖ് അധ്യക്ഷനായി. എ.പി കുഞ്ഞബ്ദുള്ള, ടി.ഖാലിദ്, കൗൺസിലർ ഷെജിമിന അസൈനാർ, എം.പി ഹുസൈൻ,കെ.വി ഹുസൈൻ, സിറാജ് പള്ളിക്കര,റാബിയ മൊയ്തു, ചെരക്കോത്ത് ഹംസ,മിസ്രി കുഞ്ഞമ്മദ്, ആബിദ് തങ്ങൾ,എസ്.കെ റാഫി,സവാദ് വയറോളി,എം.കെ ആയിഷ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പട്ടായി മൊയ്തീൻ ചെയർമാൻ, ടി.ഖാലിദ്, കെ.വി ഹുസ്സയിൻ, സിറാജ് പള്ളിക്കര,
ചെരക്കോത്ത് ഹംസ, എം.പി ഹുസ്സയിൻ വൈസ് ചെയർമാൻമാർ, എ.പി റസാഖ് ജനറൽ കൺവീനർ , മിസ്രി കുഞ്ഞമ്മദ്, ഷെജ്മിന അസൈനാർ കൗൺസിലർ, റാബിയ മൊയ്തു, എ.പി ആബിദ് തങ്ങൾ, എസ്.കെ റാഫി,
പി.കെ.സി മൊയ്തീൻ, സവാദ് വയരോളി കൺവീനർമാർ, മുളിക്കണ്ടത്തിൽ ആയിഷ ട്രഷറർ എന്നിവരെയും തിരഞ്ഞെടുത്തു.