പയ്യോളി: പയ്യോളി ഓട്ടോ കോ- ഓഡിനേഷന്റെ പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി വികെ സായി രാജേന്ദ്രൻ (ഐഎൻടിയുസി), സെക്രട്ടറിയായി ബി സുബീഷ് (സിഐടിയു) ട്രഷറർ മുഹമ്മദ് (എസ് ഡിടിയു), ജോ:സെക്രട്ടറി രാജീവൻ (ബിഎംഎസ്),
വൈ: പ്രസിഡണ്ട് കെ സി സതീശൻ എന്നിവരെ തിരഞ്ഞെടുത്തു. മുൻസിപ്പാലിറ്റിയിലെ പൊട്ടിപൊളിഞ്ഞ റോഡുകളിലെയും ഹൈവേയിലെ സർവീസ് റോഡിലെയും യാത്രാദുരിതത്തിന് എത്രയുംപെട്ടന്ന് ശാശ്വതപരിഹാരം കാണണം എന്ന് പുതിയ കമ്മറ്റി ആവശ്യപ്പെട്ടു.

