പയ്യോളി: പയ്യോളിയിലെ ഓട്ടോറിക്ഷകളുടെ ഇന്നത്തെ വരുമാനം സഹപ്രവര്‍ത്തകനായ ഓട്ടോഡ്രൈവറുടെ മകന്റെ ജീവന് വേണ്ടി. അടിയന്തിര കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന സിനാന്റെ ചികിത്സക്ക് വേണ്ടിയാണ് ഇന്ന് ഓട്ടോകളില്‍ നിന്നു ലഭിക്കുന്ന കളക്ഷന്‍ തുക നല്‍കുക.
പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ പയ്യോളി ആവിക്കല്‍ റോഡ് സായ് വിന്റെ കാട്ടില്‍ താമസിക്കും കോട്ടക്കല്‍ സിറാജിന്റെ മകനാണ് ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഹമ്മദ് സിനാന് (19). മഞ്ഞപിത്തം ബാധിച്ചത് കാരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 40 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ഇപ്പോള്‍ തന്നെ ചികിത്സക്കായി ഇരുപതു ലക്ഷം രൂപ ചിലവിട്ട് കഴിഞ്ഞു. നാട്ടുകാര്‍ പയ്യോളി നഗരസഭാ ചെയര്മാന് വി.കെ. അബ്ദുറഹിമാന് ചെയര്‍മാനും മുന്‍ കൌണ്‍സിലര്‍ കെ.കെ. പ്രേമന് കണ്വീനറുമയുള്ള കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് സഹായകരമായാണ് ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നത്. ചികിത്സാ സഹായ പൈസ സ്വീകരിക്കാനായി പയ്യോളി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 4317000100144458 എന്ന പേരില്‍ ഒരു അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.