കൊയിലാണ്ടി: പന്ത്രണ്ടാം ശബള, പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പ്രസിഡന്റ്.കെ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ: സെക്രട്ടറി അശോകൻ കൊളക്കാട് സംഘടന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി .
സംസ്ഥാന കൗൺസിലർ പി സുധാകരൻ, ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരൻ, എം എം ചന്ദ്രൻ, ശ്രീധരൻ.എൻ, എൻ.കെ.വിജയഭാരതി, പി.വി. രാജൻ, പി.രാജേന്ദ്രൻ, ഇ.മുരളി, സി.രാമകൃഷ്ണൻ, മുകുന്ദൻ, കെ.ബാബുരാജ്, എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗം ഇ.ബാലൻ വരണാധികാരിയായി പി.വി.രാജൻ പ്രസിഡന്റ്,എം.എം.ചന്ദ്രൻ മാസ്റ്റർ സെക്രട്ടറി, കെ.കെ.നാരായണൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു..