പനി പടരുന്നു; കൊല്ലത്ത് 2 മരണം, ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു, പനിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും

news image
Jun 21, 2023, 9:59 am GMT+0000 payyolionline.in

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മണം. കൊല്ലത്താണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ് മരിച്ചത്.  ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്താണ്  മരിച്ചത്. ഒഴുകുപാറ സ്വദേശി  ബൈജു ഷൈമ ദമ്പതികളുടെ മകനാണ്  അഭിജിത്ത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) എന്ന യുവതിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അഖിലയുടെ മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

 

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe