തിരുവനന്തപുരം> പത്മജ വേണുഗോപാലിന് പിന്നാലെ കെ കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന് നായര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്.
കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന് നായര്‍.പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്കി കൊണ്ടാണ് മഹേശ്വരന് നായരുടെ പാര്‍ട്ടി മാറ്റം.
കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന് നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.