പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ

news image
Dec 31, 2025, 10:42 am GMT+0000 payyolionline.in

2026- ൽ നടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി സിബിഎസ്ഇ. മാർച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാർച്ച് 11, ഏപ്രിൽ പത്ത് തീയതികളിലേക്ക് മാറ്റിയത്.

നിലവിൽ ഈ ദിവസം നടക്കാനിരുന്ന പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നും മറ്റ് പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിക്കുകയും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ 2026 ഫെബ്രുവരി 17- ന് ആരംഭിച്ച് മാർച്ച് പത്ത് വരെയും 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ഏപ്രിൽ ഒൻപത് വരെയും നടക്കും. പുതുക്കിയ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം:

ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക
ഹോം പേജിൽ കാണുന്ന Examination എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
‘CBSE Class 10 Board Exam 2026’ അല്ലെങ്കിൽ ‘CBSE Class 12 Board Exam 2026’ എന്ന ലിങ്ക് കണ്ടെത്തുക.
പുതുക്കിയ ടൈംടേബിൾ PDF ഫോർമാറ്റിൽ ദൃശ്യമാകും.
തീയതികൾ കുറിച്ചെടുക്കുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe