പത്തനംതിട്ട ഇരട്ട കൊല; ” മാമാ, എന്റെ കൊച്ചുങ്ങളെ അങ്ങോട്ട് കൊണ്ടുപോകാമോ’; അനാഥരായി കുഞ്ഞുങ്ങൾ

news image
Mar 3, 2025, 2:30 pm GMT+0000 payyolionline.in

ഇന്നലെ രാത്രി ഭാര്യ വൈഷ്‌ണയെ കൊലപ്പെടുത്തിയ ശേഷം ബൈജു വിളിച്ച് കുഞ്ഞുങ്ങളെ കൊണ്ടുപോകാനായി ആവശ്യപ്പെട്ടെന്ന് അമ്മാവൻ സതീശൻ . ഒരു വർഷം മുൻപും വൈഷ്ണയും വിഷ്‌ണുവുമായി വഴക്കും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഒന്നിലും ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. പാതിരാത്രി വിളിച്ചപ്പോൾ അവിടെ എന്തോ പ്രശ്നമുണ്ടായതായി മനസിലായി. പക്ഷേ രാത്രി അവിടേക്ക് പോകേണ്ടതില്ലെന്നായിരുന്നു ആദ്യമെടുത്ത തീരുമാനമെന്നും സതീശൻ പറഞ്ഞു, പിന്നീട് പ്രശ്നമാണെന്നു തോന്നിയപ്പോൾ സംഭവസ്‌ഥലത്തേക്ക് ചെന്നു. തിണ്ണയിൽ വൈഷ്ണ ചോരയിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ബൈജു ഒന്നും സംസാരിച്ചില്ല. ഒരു ഭാവവ്യത്യാസവുമില്ലാതെ നിൽക്കുകയായിരുന്നെന്നും അമ്മാവൻ
വേദനയോടെ പറയുന്നു.

ഒൻപതുവയസുള്ള ആൺകുട്ടിയും ആറു വയസുള്ള പെൺകുട്ടിയുമാണ് ബൈജുവിന്.

സംസാരത്തിനിടെ ബൈജുവിനെ ഓർത്ത് അമ്മാവൻ സതീശൻ പൊട്ടിക്കരഞ്ഞു . കടം വാങ്ങിയും ഞായറാഴ്‌ച കൂടി കഷ്‌ടപ്പെട്ട് പണിയെടുത്തുമാണ് ബൈജു വീട് പൂർത്തീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മൺവീട്ടിൽ നിന്ന് തൊട്ടു താഴെ നിർമ്മിച്ച പുതിയ വീട്ടിലേക്ക് മാറാൻ ഇരിക്കെയാണ് കൊലപാതകം. പുതിയ വീട്ടിലെ താമസം സ്വ‌പ്നം കണ്ട് കഴിഞ്ഞ ഒമ്പതും ആറും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളാണ് അനാഥരായത് .

ഇരട്ടക്കൊലപാതകത്തിനു പ്രകോപനം ഉറ്റ സുഹൃത്തിന്റെയും ഭാര്യയുടെയും ചതിയെന്നാണ് റിപ്പോർട്ട്. മരപ്പണിക്കാരായ ബൈജുവും വിഷ്ണുവും ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്നത് ഒരുമിച്ചാണ്. കിടന്നുറങ്ങിയ ശേഷം ഇടയ്ക്ക് ഉണർന്നപ്പോഴാണ് ഭാര്യയുടെ രഹസ്യ ഫോണും അതിലെ വിഷ്ണുവിൻറെ സന്ദേശങ്ങളും ബൈജു കണ്ടത്. ഫോൺ പരിശോധിക്കുന്നത് കണ്ടു വൈഷ്ണ വീട്ടിൽ നിന്നിറങ്ങി വിഷ്ണു‌വിൻറെ വീട്ടിലേക്ക് ഓടി. വീടിൻറെ സിറ്റൗട്ടിൽവച്ച് വൈഷ്‌ണയെ വെട്ടി വീഴ്ത്തി . വാതിൽ തുറന്ന് ഇറങ്ങിയപ്പോഴാണ് വിഷ്ണു‌വിനെ കൊലപ്പെടുത്തിയത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe