പതിനാറുകാരനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച സംഭവം: മാതാവ് നിരീക്ഷണത്തില്‍

news image
Nov 20, 2025, 4:41 am GMT+0000 payyolionline.in

മാതാവും രണ്ടാനച്ഛനും ചേർന്ന് പതിനാറുകാരനെ ഭീകരസം​ഘടനയായ ഐഎസ്ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ചെന്ന വെഞ്ഞാറമ്മൂട് UAPA കേസില്‍ കുട്ടിയുടെ മാതാവ് കേരളത്തിൽ പൊലീസ് നിരീക്ഷണത്തിൽ. യു കെയിൽ ആയിരുന്ന യുവതി കേരളത്തിലെത്തിയത് മുതൽ പൊലീസിൻ്റെ
നിരീക്ഷണത്തിലാണ്. യുവതി കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപാണ്. യുവതി നെടുമങ്ങാട് സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ വിവരങ്ങൾ തേടി എൻ ഐ എയും അന്വേഷണം ആരംഭിച്ചു. ആൺസുഹൃത്തിൻ്റെ സഹോദരനെയും പൊലീസ് സംശയിക്കുന്നുണ്ട്. കനകമല കേസിലെ പ്രതി കുട്ടിയുടെ മാതാവിൻ്റെ ആൺ സുഹൃത്തിൻ്റെ സഹോദരനാണ്. ഇയാളും ഇപ്പോള്‍ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. ഇയാളെ അറസ്റ്റ് ചെയ്തത് ഡൽഹിയിൽ നിന്നുമാണ്.

യുവതി തൻ്റെ ആദ്യവിവാഹത്തിലെ മകനൊപ്പം വിദേശത്തായിരുന്നു. അവിടെവെച്ച് ഐ എസിൻ്റെ വിവിധ വീഡിയോകൾ കാണിച്ച് ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കണമെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ കുട്ടിയ്ക്ക് ഐ എസിൽ ചേരാൻ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് കുട്ടിയും അമ്മയും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നും സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe