പണം മുടക്കാതെ 100 ബസിന് സി എൻജി: വേണ്ടെന്നുവെച്ച് കേരളം, പണം നൽകി വാങ്ങി തമിഴ്നാട്

news image
Oct 31, 2025, 12:01 pm GMT+0000 payyolionline.in

തൃശ്ശൂർ: പണച്ചെലവില്ലാതെ 100 ബസുകൾ‍ സിഎൻജിയിലേക്ക് മാറ്റിത്തരാമെന്ന ഇന്ത്യൻ ഓയിൽ-അദാനി കമ്പനിയുടെ വാഗ്ദാനം കെഎസ്ആർടിസി നിരസിച്ചു. ഏഴുകോടിയുെട പദ്ധതിയാണ് കമ്പനി സൗജന്യമായി വാഗ്ദാനംചെയ്തത്. ഇതുസംബന്ധിച്ച കത്തുകൾക്ക് മറുപടിലഭിക്കാതായതോടെ കമ്പനി പിൻവാങ്ങുകയായിരുന്നു.തമിഴ്നാട് ട്രാൻസ്േപാർട്ട് കോർപ്പറേഷന്റെ 1000 ബസുകൾ സിഎൻജിയിേലക്ക് മാറ്റാൻ കരാർ നൽകി. ഒാരോ ബസിനും 7.8 ലക്ഷംവീതം 78 കോടിയുടേതാണ് കരാർ. ഇവയിൽ 850 ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുള്ള കരാർ മുംബൈ ആസ്ഥാനമാക്കിയുള്ള എക്കോ ഫ്യൂവൽ സിസ്റ്റംസ് എന്ന കമ്പനിക്കാണ്. 150 ബസുകളുടെ കരാർ മറ്റുരണ്ടു കമ്പനികൾക്കും നൽകി. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി ബസുകൾ നിരത്തിലിറക്കും. ബാക്കിയുള്ള 760 ബസുകൾകൂടി സിഎൻജിയിലേക്ക് മാറ്റാൻ ഉടൻ കരാർനൽകും. ലാഭകരമല്ലെന്ന് കേരളം സിഎൻജിയിലേക്കുള്ള മാറ്റം ലാഭകരമല്ലാത്തതിനാലാണ് ഇന്ത്യൻ ഒായിൽ-അദാനി കമ്പനിയുടെ വാഗ്ദാനം സ്വീകരിക്കാതിരുന്നതെന്ന് കെഎസ്ആർടിസി അധികൃതർ വിശദീകരിച്ചു. ഡീസലിനെക്കാൾ നാലരരൂപയുടെ വ്യത്യാസംമാത്രമാണ് സിഎൻജിക്കുള്ളത്. ക്ഷമത പ്രതീക്ഷിച്ചപോലെയില്ല. സിഎൻജി കിറ്റ് ഘടിപ്പിക്കുമ്പോൾ എൻജിന് പെട്ടെന്ന് തകരാറുണ്ടാകാറുണ്ട്. അതിനാൽ ചെലവ് കൂടുതൽ വരുന്നു. ഇക്കാരണത്താലാണ് വാഗ്ദാനം സ്വീകരിക്കാതിരുന്നത്. സിഎൻജി പരിസ്ഥിതിമലിനീകരണം കുറയ്ക്കുമെന്നകാര്യം ചർച്ചയ്ക്കെടുത്തില്ലെന്നും കെഎസ്ആർടിസി അധികൃതർ പ്രതികരിച്ചു. സിഎൻജിയിലേക്ക് മാറുമ്പോൾ കിലോമീറ്ററിന് 2.9 മുതൽ നാലുരൂപവരെ ലാഭം കിട്ടുമെന്ന് തമിഴ്നാട് കണ്ടെത്തി. 1000 ബസുകൾ സിഎൻജിയിലേക്ക് മാറ്റുമ്പോൾ വർഷത്തിൽ തമിഴ്നാട്ടിൽ 5.7 ലക്ഷം ടൺ കാർബൺഡൈ ഒാക്സൈഡ്‌ ബഹിർഗമനമാണ് ഇല്ലാതാകുകയെന്നും പഠനത്തിൽ കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe