മൂടാടി : ത്രിതല പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങൾക്ക് ഫണ്ട് നിഷേധിക്കുന്ന കേരള സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുൽഖിഫിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
പപ്പൻ മൂടാടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
രൂപേഷ് കൂടത്തിൽ, കൂരളികുഞ്ഞമ്മത് , പി.വി.കെ. അഷറഫ്, പ്രകാശൻ നെല്ലിമഠo , ലതിക, അഫ്സൽ അബ്ദുൾ ഗഫൂർ `എന്നിവര്‍ സംസാരിച്ചു. വില്ലം കണ്ടി ഹമീദ്, പുതിയോട്ടിൽ രാഘവൻ, വി.എം.രാഘവൻ , കേളോത്ത് അഷറഫ്, ബിജേഷ് രാമനിലയം, ഹരിദാസൻ ചിങ്ങപുരം നേതൃത്വം നൽകി.