പച്ചക്കറി കടയിലെ പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

news image
Jun 21, 2025, 3:05 pm GMT+0000 payyolionline.in

പഴക്കുലയിൽ പതുങ്ങി​യി​രുന്ന പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂർ കാവാട്ട് വീട്ടിൽ കൊച്ചുമുഹമ്മദാണ് (65) മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലുള്ള തന്റെ പച്ചക്കറി കടയ്ക്കുള്ളിലെ വാഴപ്പഴക്കുലയിൽ കയറിക്കൂടിയ പാമ്പാണ്  വ്യാപാരിയെ കടി​ച്ചത്.

പഴക്കുല ഉയർത്തി​ കമ്പി​യി​ൽ തൂക്കി​യി​ടാൻ ശ്രമി​ക്കുന്നതി​നി​ടെയായിരുന്നു സംഭവം. അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയായി ചികിത്സയി​ലായിരുന്നു അദ്ദഹം. ചെറുവട്ടൂർ ഓലിൽമലയിൽ കുടുംബാംഗം നബീസയാണ് ഭാര്യ. മക്കൾ: മജീന, റെജീന, റസീന, റിയാസ് (ദുബായ്). മരുമക്കൾ: സലാം, ഖാദിർ, റസൽ, ഹസ്ന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe