പയ്യോളി : ജില്ലയിൽ മലേറിയ, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പകർച്ചവ്യാധികളുടെ വ്യാപനം, പരിസര ശുചിത്വം, കേരള സർക്കാരിന്റെ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് വടകര കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കോടിക്കലിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ സലാം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ മധുസൂദനൻ, റിയാസ് അഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ജനങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പ്രദേശത്തെ ശുചിത്വ പരിപാലനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർക്ക് ശുചീകരണ ഉപകരണങ്ങൾ സമ്മാനമായി വിതരണം ചെയ്തു.
സിവിൽ പോലീസ് ഓഫീസർമാരായ ഷനൂജ് പി.പി, നിധീഷ് പി.എൻ, കോസ്റ്റൽ വാർഡൻ വിഷ്ണു എന്നിവരും നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.

