പകരത്തിനു പകരം: യു.എസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക താരിഫ് ചുമത്തി ചൈന

news image
Apr 11, 2025, 10:09 am GMT+0000 payyolionline.in

ബെയ്ജിങ്: അമേരിക്കൻ ഉൽപ്പന്നങ്ങളുടെ താരിഫ് 84 ശതമാനത്തിൽ നിന്ന് 125 ആയി വർധിപ്പിച്ച് ചൈന. ചൈനയുടെ മേൽ അമേരിക്ക ചുമത്തിയ താരിഫ് വർധനവ്, അന്താരാഷട്ര നിയമങ്ങളുടെയും സാമ്പത്തിക വ്യാപാര നിയമങ്ങളുടെ ലംഘനവും ഏകപക്ഷീയവുമാണെന്ന് ചൈനീസ് സാമ്പത്തിക മന്ത്രാലയം വാർത്താ മാധ്യമമായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. അമേരിക്ക ഇനിയും പ്രകോപനപരമായ നടപടികൾ തുടർന്നാൽ പ്രതിരോധ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടി ചേർത്തു.

145 ശതമാനം താരിഫാണ് ട്രംപ് ചൈനയ്ക്കുമേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ബുധനാഴ്ച ട്രംപ് താരിഫ് പ്രഖ്യാപിക്കുമ്പോൾ ഫെൻറനൈൽ ഉൽപ്പാദനത്തിനു മേൽ ചുമത്തിയ 20 ശതമാനം കൂട്ടാതെയുള്ള 125 ശതമാനം താരിഫാണ് പ്രഖ്യാപിച്ചത്. ട്രംപിന്റെ താരിഫ് വർധനയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന ചൊവ്വാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe