കൊയിലാണ്ടി: കൊല്ലം കുന്യോറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ അപകട ഭീഷണിയിലായ വീടുകൾ കേന്ദ്രമന്ത്രിയുടെ ഇടപെടലിൻ്റെ ഭാഗമായി എൻ.എച്ച്.എ .ഐ . പ്രൊജക്റ്റ് ഡയറക്റ്റർ അശുതോഷ്സിങ്ങ് ഹയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെ അപകട സാധ്യതയുള്ള വീടുകൾ സന്ദർശിച്ചു.
ബി ജെ പി കൊയിലാണ്ടി മണ്ഡലം ജന സെക്രട്ടറി അഡ്വ. എ,വി .നിധിൻ, കർഷക മോർച്ച മണ്ഡലം ജന :സെക്രട്ടറി ടി ,എം ,രവി എന്നിവർ പ്രദേശവാസികളുടെ കൂടെ സ്ഥലത്തെ അപകട സാധ്യതകളെ കുറിച്ചും പ്രദേശവാസികളുടെ ആശങ്കകളെ കുറിച്ചും എൻ.എച്ച്.എ ഐ. ഉദ്യേഗസ്ഥരെ ബോധ്യപ്പെടുത്തി.