ന്യൂമാഹി: കോപ്പാലം ബസ് സ്റ്റോപ്പിന് സമീപം പണിതീരാത്ത കെട്ടിടത്തിന്റെ വലത് ഭാഗത്തായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. നീല കളർ ലുങ്കിയും മെറൂൺ കളർ ഷർട്ടുമാണ് വേഷം.
ഉയരം 162 സെ.മി. ഇരുനിറം. ഇടത് കൈ മുട്ടിന് താഴെയായി ശിവലിംഗം പച്ച കുത്തിയിട്ടുണ്ട്. തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 0490-2356688.