നോവായി ഈ എ പ്ലസ്; താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ് എഴുതിയത് ഒരേയൊരു പരീക്ഷ, അതിൽ എ പ്ലസ്

news image
May 9, 2025, 4:34 pm GMT+0000 payyolionline.in

വയനാട്: താമരശ്ശേരിയിൽ സഹപാടികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് എഴുതിയത് ഒരു പരീക്ഷയാണ്. എഴുതിയ ഏക പരീക്ഷയിൽ ഷഹബാസിന് ലഭിച്ചത് എ പ്ലസ് ആണ്. ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയിൽ ആണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്. ബാക്കി പരീക്ഷകൾ ഷഹബാസിന് എഴുതാൻ പറ്റിയിരുന്നില്ല.

ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കേസിൽ പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. പ്രതികള്‍ക്ക് ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു.  എന്നാൽ അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe