നോഡൽ ഓഫീസർ മൂടാടി, തിക്കോടി, പയ്യോളി ദേശീയപാത സന്ദർശിച്ചു

news image
Jul 6, 2024, 8:54 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും എംഎൽഎയുടെ നിയമസഭ സബ്മിഷൻ്റ ഭാഗമായി നിയോഗിക്ക പ്പെട്ട നോഡൽ ഓഫീസറും സബ് കലക്ടറുമായ ഡോ. ഹർഷിൽ ആർ മീണ, എൻഎച്ച് പ്രൊജക്റ്റ്  ഡയറക്ടർ അശുതോഷ് സിൻഹ മറ്റ് ഉദ്യോഗസ്ഥരും മൂടാടി തിക്കോടി പഞ്ചായത്തുകളും പയ്യോളി നഗരസഭ പ്രദേശങ്ങളും സന്ദര്‍ശിച്ചു. ജനപ്രതിനിധികളുമായും രാഷ്ട്രീയപാർട്ടിയെ പ്രതിനിധികളുമായും ചർച്ച നടത്തി.

മൂടാടി -തിക്കോടി പഞ്ചായത്തുകളിലെ പ്രശ്നങ്ങളുടെ ഗൗരവം മൂടാടി പഞ്ചായത്ത് ഹാളിൽ വച്ചുചേർന്ന യോഗത്തിൽ സബ് കലക്ടറെ ബോധ്യപ്പെടുത്തി. മൂടാടി പതിനൊന്നാം വാർഡിലെ ഗോഖലെ സ്കൂൾ ഭാഗത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്നും മൂടാടി അണ്ടർ പാസിൽ പണി പൂർത്തിയാകുന്നതോടെ വെള്ളം പൂർണമായും ഒഴിവാകുമെന്നും, പുറക്കൽ ഭാഗത്തെ ഉയർന്ന ഭാഗത്ത് നിന്ന് താഴോട്ട് കൾവർട്ട്ൽ നിന്ന് വെള്ളം ഒഴുകുന്നത് ഡ്രൈനേജ് വഴി വഴിതിരിച്ച് വിടാൻ പഞ്ചായത്തുമായി യോജിച്ച് പദ്ധതി തയാറാക്കുമെന്നും അറിയിച്ചു.

നിലവിൽ മുറിക്കപ്പെട്ട പുറക്കൽ – വീമംഗലം-നന്തി റോഡ് പുനസ്ഥാപിക്കാൻ പരിശോധന നടത്താൻ എൻഎച്ച് സൈറ്റ് എൻജിനിയറ ചുമതലപ്പെടുത്തി. നന്തി പള്ളിക്കര റോഡ് ഗതാഗതം സുഗമമായി നടത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യം പരിശോധിച്ച് വേണ്ട കാര്യങ്ങർ ചെയ്യാമെന്നും നന്തി ടൗണിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്നും വാഗദ് ലേബർ ക്യാമ്പിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കമ്പനി അധികൃതരോട് സബ് കലക്ടർ നിർദ്ദേശം നൽകി. രണ്ടാവാർഡിൽ ഇരുപതാം മൈൽ സിൽ ഡ്രൈനേജ് മൂലമുള്ള പ്രശ്ന പരിഹാരത്തിന്ന് നടപടിയായി.

യോഗത്തിൽ ജനപ്രതിനിധികളായ എം പി ശിവാനന്ദൻ, ദുൽഖിഫിൽ ജമീല സമദ്, കെ. ജീവാനന്ദൻ മാസ്റ്റർ ആർ.വിശ്വൻ, റഫീഖ് പുത്തലത്ത്, എം കെ ഷഹിർ, ഷിജ പട്ടേരി, ദുൽകിഫിൽ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം പി ഷിബു, കെ സത്യൻ, വി വി സുരേഷ്, കളത്തിൽ ബിജു, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സി വി ബാബു, കെ ടി നാണു, എന്നിവർ പങ്കെടുത്തു. മൂടാടി  പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ അധ്യക്ഷനായി.

വൈകീട്ട് 4 ഓടെപയ്യോളി ഹൈസ്കൂളിൽ സമീപ മെത്തിയസബ് കലക്ടർപെട്രോൾ പമ്പിന് സമീപത്തെ വെള്ളക്കെട്ട് നേരിൽ കാണുകയും പ്രശ്നപരിഹാരത്തിനു വേണ്ടി ആവശ്യകാര്യങ്ങൾ ഉടൻ ചെയ്തു തീർക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. തുടർന്ന്പയ്യോളി ടൗണിലെത്തിയ സബ് കലക്ടറെ നഗരസഭയിലെ  ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും സ്വീകരിച്ചു. കോടതിക്ക് മുൻവശമുള്ള വെള്ളക്കെട്ടും കുറ്റിയിൽ പീടിക സമീപമുള്ള ഗർത്തങ്ങളും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് എത്രയും വേഗം ഒഴിവാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, കൗൺസിലർമാരായ അഷറഫ് കോട്ടക്കൽ, ടി ചന്തു, ടി അരവിന്ദാക്ഷൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe