തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി ബാലവേദി കൂട്ടുകാർക്കായി വർണ കൂടാരം ശില്പശാല നടത്തി. വായനശാല പ്രസിഡണ്ട് കെ.രവീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങില്‍ സംറ സ്വാഗതം പറഞ്ഞു.
ശില്പശാലയിൽ ഭാസ്ക്കരൻ മാസ്റ്റർ അയനിക്കാട് മാജിക് ഷോ അവതരിപ്പിച്ചു. ബിനീഷ് മണിയൂർ നാടൻ പാട്ടുകളുടെ അവതരണവും നടത്തി. പഞ്ചായത്ത് മെംബർ ജിഷകാട്ടിൽ സമ്മാനവിതതരണം നടത്തി. ഷജ്മ അനീസ് ഇ.വി , ബൈജു ചാലിൽ എന്നിവർ സംസാരിച്ചു. ധ്യാൻ കൃഷ്ണ.പിസി നന്ദി രേഖപ്പെടുത്തി.