നീറ്റ് ഒന്നാം റാങ്കുകാരി ഡി ബി ദീപ്നിയെ കെ എൻ എം അനുമോദിച്ചു

news image
Jun 15, 2025, 1:07 pm GMT+0000 payyolionline.in

വടകര : നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും അഖിലേന്ത്യാതലത്തിൽ 109-ആം സ്ഥാനവും നേടിയ ആവള കുട്ടോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിയുമായിരുന്ന ദീപ്നിയ ഡി.ബി.യെ കെ എൻ എം നേതൃത്വത്തിൽ അനുമോദിച്ചു.

സംസ്ഥാന കെ എൻ എം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ദീപ്നിയക്ക് ഉപഹാരം നൽകി. കെ എൻ എം മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരീം കോച്ചേരി അധ്യക്ഷനായിരുന്നു.എ വി എ എച്ച്  കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.എം. അബ്ദുൽ സലാം, കെ എൻ എം ജില്ലാ സെക്രട്ടറി എൻ.കെ.എം. സക്കറിയ, സി.എം. അബ്ദുള്ള, ഹമീദ് വിലങ്ങിൽ, വി.ടി.കെ. അബ്ദുറഹിമാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe