പാകിസ്ഥാന് തിരിച്ചടി നൽകിയതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം . ഓപ്പറേഷന്‍ സിന്ദൂരിലൂടെ നീതി നടപ്പിലാക്കിയെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു. എക്സിലുടെ പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം സൈന്യം പറഞ്ഞത്.
‘നീതി നടപ്പാക്കി, ജയ്ഹിന്ദ് ‘ എന്നായിരുന്നു സൈന്യത്തിന്റെ എക്സ് പോസ്റ്റ്. ഭാരത് മാത കി ജയ് ‘ എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചത്. 12 ഭീകരരെയാണ് ഓപ്പറേഷന്‍ സിന്ദൂരിലൂടെ വധിച്ചത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യം വിശദീകരിച്ചു. അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.