നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടരവയസ്സുകാരന് ദാരുണാന്ത്യം; സംഭവം ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കേ

news image
May 10, 2025, 3:37 am GMT+0000 payyolionline.in

മലപ്പുറം : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടരവയസ്സുകാരൻ മരിച്ചു.

കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ ശസിനാണ് മരിച്ചത്. വാക്കാലുരിലുള്ള ഉമ്മ

ശഹാനയുടെ ബന്ധുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയൽവീട്ടിൽ നിർത്തിയിട്ട കാർ

ഉരുണ്ടിറങ്ങി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം.

ഉടനെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ശനിയാഴ്‌ച

കുനിയിൽ ഇരിപ്പാം കുളം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരങ്ങൾ: ശാദിൻ, ശാസിയ.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe