‘നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു’; സുരേഷ്‌ ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക്‌ പരാതി നൽകി ബിജെപി നേതാവ്‌

news image
Oct 26, 2024, 9:52 am GMT+0000 payyolionline.in

ചങ്ങനാശ്ശേരി > കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്‌. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രിക്കാണ്‌ പരാതി നൽകിയത്‌. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പാർടി പരിപാടിക്കിടെ സുരേഷ്‌ ഗോപി അപമാനിച്ചെന്നാണ്‌ പരാതി. നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന്‌ പറഞ്ഞ്‌ അധിക്ഷേപിച്ചതായും പരാതിയിൽ പരാമർശിക്കുന്നു.

പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കണ്ണൻ പായിപ്പാട് പറയുന്നു. സുരേഷ്‌ ഗോപിയുടെ പെരുമാറ്റം പ്രവർത്തകർക്കും അണികൾക്കുമിടയിൽ മാനക്കേട്‌ ഉണ്ടാക്കിയതായും പരാതിയിലുണ്ട്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe