‘നിര്‍ത്താറായില്ലെ ഈ അശ്ലീലം’: തെലുങ്കില്‍ വിവാദം കത്തിച്ച് ‘സര്‍പ്രൈസ് പാട്ട്’: നിരോധിക്കാന്‍ ആവശ്യം

news image
Mar 12, 2025, 6:04 am GMT+0000 payyolionline.in

ഹൈദരാബാദ്: വീണ്ടും ഒരു ടോളിവുഡ് ഗാനം വിവാദമാകുന്നു. ഡാക്കു മഹാരാജ് എന്ന ചിത്കത്തില്‍ ഉർവശി റൗട്ടേലയും ബാലകൃഷ്ണയും ചുവട് വച്ച ദബിദി ദിബിദി എന്ന ഗാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് മാസങ്ങള്‍ക്കിടയില്‍. വെങ്കി കുടുമുലയുടെ നിതിൻ, ശ്രീലീല എന്നിവര്‍ നായിക നായകന്‍മാരായി എത്തുന്ന റോബിൻഹുഡ് എന്നീ ചിത്രങ്ങളിലെ ആദി ധാ സർപ്രിസു എന്ന ഗാനവും വിവാദമാകുകയാണ്. കേതിക ശർമ്മ നൃത്തം ചെയ്യുന്ന ഈ ഗാനത്തിന് കൊറിയോഗ്രാഫര്‍ ശേഖർ മാസ്റ്റര്‍ ഒരുക്കിയത് ‘അശ്ലീല’ ചുവടുകളാണ് എന്നാണ് ആരോപണം.

ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന്‍റെ വീഡിയോ തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങിയതുമുതൽ സൈബര്‍ ലോകത്ത് വലിയ ട്രോളാണ് ഏറ്റുവാങ്ങുന്നത്. നീതി മോഹൻ, അനുരാഗ് കുൽക്കർണി എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് ചന്ദ്രബോസാണ് വരികള്‍ കുറിച്ചത്.

ഗാനത്തില്‍ കേതിക തന്‍റെ പാവാട വലിക്കുന്നതും പ്രത്യേകിച്ച് ഇരട്ട അർത്ഥം സൂചിപ്പിച്ച് ആക്ഷന്‍ കാണിക്കുന്നതും വലിയ വിമര്‍ശനമാണ് ഉണ്ടാക്കുന്നത്.

പലരും കൊറിയോഗ്രാഫര്‍ ശേഖര്‍ മാസ്റ്ററോട്  റിട്ടേയര്‍ ആയിക്കൂടെ എന്നാണ് ചോദിക്കുന്നത്. ഇത്തരത്തിലാണ് ഇദ്ദേഹം ഏത് നൂറ്റാണ്ടിലാണ് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നേരത്തെ വിവാദമായ തെലുങ്കിലെ പല ഐറ്റം ഗാനങ്ങളിലും നൃത്തം ചിട്ടപ്പെടുത്തിയത് ശേഖര്‍ മാസ്റ്ററാണ്.

ഈ ചിത്രം ഉടന്‍ നിരോധിക്കണം, ഇത്തരം ഒരു രംഗത്തിന് എന്ത് ധൈര്യത്തിലാണ് സംവിധായകന്‍ ഒകെ പറഞ്ഞത്. ശരിക്കും സ്ത്രീകള്‍ വെറും ഉപകരണം മാത്രമാണോ? എന്നാണ് എക്സില്‍ വന്ന ഒരു പോസ്റ്റ്. സ്ത്രീയെ ഒരു വസ്തുപോലെ ഉപയോഗിച്ച് സമൂഹത്തെ കുറ്റം പറയുന്ന ഗാനം എത്ര മോശമാണെന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe