നിരന്തരമായുള്ള അപകടം; ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ

news image
Jul 7, 2025, 3:40 am GMT+0000 payyolionline.in

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരികൾക്ക് നിരോധനം. നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു.

തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്കാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകം ആണ്. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

 

പോലീസും പഞ്ചായത്തുകളും മോട്ടർ വാഹന വകുപ്പും വനവകുപ്പും ഉൾപ്പെടെ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്താനായി പ്രവർത്തിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe