നിപ; വയനാട്ടിലും വേണം അതീവ ജാഗ്രത

news image
May 10, 2025, 4:53 am GMT+0000 payyolionline.in

ക​ൽ​പ​റ്റ: മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ലും അ​തി​വജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​രോ​ഗ്യം) ഡോ. ​ടി. മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല. ശ​രി​യാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച് ജാ​ഗ്ര​ത കാ​ണി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. മു​മ്പ് ജി​ല്ല​യി​ലെ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ൽ ഐ.​സി.​എം.​ആ​ർ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ നി​പ വൈ​റ​സി​നെ​തി​രെ​യു​ള്ള ആ​ന്‍റി ബോ​ഡി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ നി​പ സാ​ധ്യ​ത​യു​ള്ള സീ​സ​ണാ​യ​തി​നാ​ൽ ര​ണ്ടു മാ​സം മു​മ്പ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​പ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി പ​ക​ർ​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു​വ​രി​കയാ​ണ്. നി​പ രോ​ഗ​സാ​ധ്യ​ത​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വ്യ​ക്തി​ശു​ചി​ത്വം, ഭ​ക്ഷ​ണ ശു​ചി​ത്വം, പ​ക​ർ​ച്ച​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള സൂ​ക്ഷ്മ​ത​യും സ്വ​യം പ്ര​തി​രോ​ധ​വു​മൊ​ക്കെ​യാ​ണ് നി​പ​യെ ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ. തെ​റ്റാ​യ വാ​ർ​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളും തി​രി​ച്ച​റി​യാ​നും ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളെ പി​ന്തു​ട​രാ​നും എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം.

ഏ​തെ​ങ്കി​ലും സ​ഹാ​യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യോ ദി​ശ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ (104, 1056, 0471 2552056) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പ​ക്ഷി മൃ​ഗാ​ദി​ക​ൾ ക​ടി​ച്ച പ​ഴ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്

പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ ക​ടി​യേ​റ്റ​തോ നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന​തോ ആ​യ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​ത്. എ​ല്ലാ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ന്നാ​യി ക​ഴു​കി​യ​ശേ​ഷം മാ​ത്രം ക​ഴി​ക്കു​ക.

അ​ട​ക്ക പോ​ലു​ള്ള വ​വ്വാ​ലു​ക​ൾ തൊ​ടാ​ൻ സാ​ധ്യ​ത​യു​ള്ള വി​ഭ​വ​ങ്ങ​ൾ പെ​റു​ക്കു​മ്പോ​ൾ കൈയു​റ ഉ​പ​യോ​ഗി​ക്ക​ണം. തു​റ​ന്നുവെ​ച്ച ക​ല​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച ക​ള്ള് പോ​ലെ​യു​ള്ള പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്.

വ​വ്വാ​ലു​ക​ളെ ​ശ്ര​ദ്ധി​ക്ക​ണം

വ​വ്വാ​ലു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യോ അ​വ​യെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ​നി​ന്ന് ആ​ട്ടി​യ​ക​റ്റു​ക​യോ ചെ​യ്യ​രു​ത്. അ​ത് ച​കി​ത​രാ​യ വ​വ്വാ​ലു​ക​ൾ കൂ​ടു​ത​ൽ ശ​രീ​ര സ്ര​വ​ങ്ങ​ൾ ഉ​ൽപാ​ദി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കും. ഇ​ത് നി​പ സാ​ധ്യ​ത കൂ​ട്ടു​ക​യാ​ണ് ചെ​യ്യു​ക.

ല​ക്ഷ​ണ​ങ്ങ​ൾ ഇ​വഉ​ട​ൻ ചി​കി​ത്സ തേ​ട​ണം

പ​നി​യോ​ടൊ​പ്പം ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ക്ഷീ​ണം, തൊ​ണ്ട​വേ​ദ​ന, പേ​ശീ വേ​ദ​ന, ഛർ​ദി, ശ്വാ​സ ത​ട​സ്സം, ത​ള​ർ​ച്ച, കാ​ഴ്ച മ​ങ്ങു​ക, മാ​ന​സി​ക വി​ഭ്രാ​ന്തി, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ​വ​യാ​ണ് നി​പ​യു​ടെ പ്ര​ധാ​ന രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​നെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം. ശ​രീ​ര സ്ര​വ​ങ്ങ​ൾ വ​ഴി​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്.

അ​തു​കൊ​ണ്ടുത​ന്നെ ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴു​മു​ള്ള ചെ​റി​യ സ്ര​വ​ക​ണ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം. ഇ​ത്ത​രം രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും അ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​വ​രും എ​ൻ 95 മാ​സ്കും ക​യു​റ​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. കൈ​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്പ​ർ​ശി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യും ഇ​ട​ക്കി​ടെ സോ​പ്പോ സാ​നി​റ്റൈ​സ​റോ ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക​യും ചെ​യ്യ​ണം.

രോ​ഗീ സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ളും ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ, ബെ​ഡ്ഷീ​റ്റ് മു​ത​ലാ​യ​വ പ്ര​ത്യേ​കം പു​ഴു​ങ്ങി അ​ല​ക്കി വെ​യി​ലി​ൽ ഉ​ണ​ക്ക​ണം. മു​റി​ക​ളും, വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ളും അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe