കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ചർച്ച നടന്നു.
അതേസമയം, കോഴിക്കോട്ടെത്തിയ രണ്ട് കേന്ദ്ര സംഘങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.