നിങ്ങളുടെ കയ്യിലുള്ള ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ മാറ്റിയെടുക്കാം; ഓണഘോഷങ്ങളുടെ ഭാഗമായി സ്വാപ് ഷോപ്പ് കളക്ടറേറ്റില്‍

news image
Aug 19, 2025, 2:35 pm GMT+0000 payyolionline.in

നിങ്ങളുടെ കൈവശമുള്ള കേടുവരാത്ത വസ്ത്രങ്ങള്‍ സ്വാപ് ഷോപ്പിലൂടെ മാറ്റിയെടുക്കാം. ഓണഘോഷങ്ങളുടെ ഭാഗമായി സിഫൈവ് ഫൗണ്ടേഷന്റെയും കളക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരം കളക്ടറേറ്റ് അങ്കണത്തില്‍ലാണ് സ്വാപ്പ് ഷോപ്പ് (SWAP SHOP) സംഘടിപ്പിക്കുന്നത്. വസ്ത്രങ്ങള്‍ വൃത്തിയുള്ളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അതോടൊപ്പം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് തിരഞ്ഞെടുക്കുകയും ചെയ്യാം. ഓഗസ്റ്റ് 18 മുതല്‍ 23 വരെ ഓണം വിപണന മേളയോടനുബന്ധിച്ചാണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.ഉപയോഗിക്കാതെ വച്ചിരിക്കുന്ന നല്ല വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കും. വീടുകളില്‍ വസ്ത്രങ്ങള്‍ കൂടികിടന്ന് വീട് വൃത്തികേടാകുന്ന് തടയുന്നതിനും ഇതു വഴി സാധിക്കും. കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് പുറമേ പൊതുജനങ്ങള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe