മാഹി ∙ എക്സൈസ് തീരുവകൾ 50% വരെ വർധിപ്പിക്കാൻ പുതുച്ചേരി മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, മാഹിയിലടക്കം മദ്യവില വർധിക്കും. വിവിധ മദ്യങ്ങളുടെ വിലയിൽ 10% മുതൽ 50% വരെ വർധനയ്ക്കാണു സാധ്യത.
മദ്യവിൽപന ഔട്ലെറ്റുകളുടെ ലൈസൻസ് ഫീസ് ഇരട്ടിയാക്കാനും നിർദേശമുണ്ട്. പക്ഷേ, ഇക്കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. സാമൂഹികക്ഷേമ പദ്ധതികൾക്ക് 500 കോടി രൂപ അധികം കണ്ടെത്താനാണ് വിവിധ തീരുവകൾ വർധിപ്പിക്കുന്നതെന്നാണു സർക്കാർ പറയുന്നത്.