നികുതിദായകരുടെ ശ്രദ്ധക്ക്, ഏപ്രില്‍ ഒന്ന് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍

news image
Mar 27, 2025, 2:14 pm GMT+0000 payyolionline.in

2025 ലെ കേന്ദ്ര ബജറ്റില്‍, നിലവിലുള്ള നികുതി സമ്പ്രദായത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിരവധി പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ നികുതി നിയമങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും,

2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ആദായ നികുതി സ്ലാബുകളും നിരക്കുകളും

0 മുതല്‍ 4 ലക്ഷം രൂപ വരെ  ഇല്ല

4 ലക്ഷം രൂപ മുതല്‍ 8 ലക്ഷം രൂപ വരെ  5%

8,00,001 രൂപ മുതല്‍ 12,00,000 രൂപ വരെ  10%

12,00,001 രൂപ മുതല്‍ 16,00,000 രൂപ വരെ  15%

16,00,001 രൂപ മുതല്‍ 20,00,000 രൂപ വരെ  20%

20,00,001 രൂപ മുതല്‍ 24,00,000 രൂപ വരെ  25%

24,00,000 രൂപയ്ക്ക് മുകളില്‍  30%

 

ടിഡിഎസ് നിയമങ്ങളിലെ മാറ്റങ്ങള്‍

2025 ഏപ്രില്‍ 1 മുതല്‍ പല വിഭാഗങ്ങളിലും ടിഡിഎസ് പരിധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, ഇത് ചെറുകിട നികുതിദായകര്‍ക്ക് ആശ്വാസം നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ വരുമാനത്തിന്‍റെ ടിഡിഎസ് പരിധി ഒരു ലക്ഷം രൂപയായി വര്‍ദ്ധിക്കും.

ടിസിഎസ് നിയമങ്ങളിലെ മാറ്റങ്ങള്‍

2025 ഏപ്രില്‍ 1 മുതല്‍ ടിസിഎസ് നിരക്കുകളും മാറ്റിയിട്ടുണ്ട്.. നേരത്തെ, 7 ലക്ഷം രൂപയില്‍ കൂടുതല്‍ തുക അയയ്ക്കുമ്പോള്‍ ടിസിഎസ് നല്‍കേണ്ടതായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഈ പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തി. ,ഇത് വിദേശ യാത്ര, നിക്ഷേപങ്ങള്‍, മറ്റ് ഇടപാടുകള്‍ എന്നിവയുടെ ചെലവ് കുറയ്ക്കും

പുതുക്കിയ നികുതി റിട്ടേണിനുള്ള  സമയപരിധി വര്‍ദ്ധിപ്പിച്ചു

പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 12 മാസത്തില്‍ നിന്ന് 48 മാസമായി (4 വര്‍ഷം) വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍, ഏപ്രില്‍ ഒന്നു മുതല്‍ നാല് വര്‍ഷം വരെ സമയം ലഭിക്കും

നികുതി ഇളവ് നീട്ടി

ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്‍റര്‍ പ്രകാരം നികുതി ഇളവ് ലഭിക്കുന്നതിനുള്ള അവസാന തീയതി 2030 മാര്‍ച്ച് 31 വരെ നീട്ടി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ്

2030 ഏപ്രില്‍ 1 വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിച്ചാല്‍, സെക്ഷന്‍ 80-കഅഇ പ്രകാരം മൂന്ന് വര്‍ഷത്തേക്ക് 100% നികുതി ഇളവ് ലഭിക്കും.

സെക്ഷന്‍ 206എബി, 206സിസിഎ എന്നിവ നീക്കം ചെയ്തു

പാലിക്കല്‍ എളുപ്പമാക്കുന്നതിന് 206എബി, 206സിസിഎ  എന്നീ സെക്ഷനുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു

മൂലധന നേട്ട നികുതി ചുമത്തും

2.5 ലക്ഷം രൂപയില്‍ കൂടുതലോ അഷ്വേര്‍ഡ് തുകയുടെ 10%-ല്‍ കൂടുതലോ ഉള്ള ഏതെങ്കിലും യുലിപ് പോളിസിക്ക് മൂലധന നേട്ടമായി നികുതി ചുമത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe